ഇനിയൊരു ബംഗാള്‍ ഭാരതത്തില്‍ ഉണ്ടാകരുത്

Tuesday 6 October 2015 9:21 pm IST

യുഡിഎഫ്,എല്‍ഡിഎഫ്, ബിജെപി ഏതുപാര്‍ട്ടിയാണെങ്കിലും വികസനം നടത്തുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യുക. രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതി നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമാണ് പക്ഷെ വികസനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കെണ്ടതുമാണ്.തന്റെ അടുത്ത തലമുറയെങ്കിലും കേരളത്തില്‍ ജോലിചെയ്തു ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഓരോ സാധാരണ പ്രവാസിയും. അതിനു കേരളത്തില്‍ വന്‍കിട കമ്പനികള്‍ വരണം ,അവര്‍ക്ക് ഭയമില്ലാതെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സാഹചര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിക്കണം. ഒരിക്കലും ഒരു ബംഗാള്‍ ഇനി ഭാരതത്തില്‍ ഉണ്ടാകരുത്. ഒരുകാലത്ത് ഏറ്റവും വികസനം ഉള്ള സ്ഥലമായിരുന്നു കൊല്‍ക്കത്ത. ഇന്ന് ബംഗാളികള്‍ കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്നു. ഈ ഒരവസ്ഥ നമുക്കുണ്ടാകരുത്. ഇന്ന് മറ്റുരാജ്യങ്ങളിലും, അന്യസംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ചെയ്യുന്ന മലയാളി ബിസിനസുകാര്‍ മാത്രം വിചാരിച്ചാല്‍ മതി കേരളത്തില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കാന്‍. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ,സ്വദേശ ഇന്‍വെസ്റ്റ്‌മെന്റ് ഉള്ളതും വികസിക്കുന്നതുമായ പത്തില്‍ ആറു സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. നമ്മുടെ കേരളത്തിന്റെ സ്ഥാനം പതിനെട്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഒരുക്കിക്കൊടുക്കുന്ന ഭൗതികസാഹചര്യങ്ങള്‍ എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരുക്കാന്‍ സാധിക്കുന്നില്ല. വര്‍ഷം എണ്‍പതിനായിരം കോടിയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത് ,കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും മലയാളികള്‍ എന്തുകൊണ്ട് വീണ്ടും വീണ്ടും പ്രവാസികള്‍ ആകേണ്ടി വരുന്നു. ഹര്‍ത്താലും ബന്ദും ബോണസ് തര്‍ക്കങ്ങളുമല്ല വേണ്ടത്, ജീവിക്കാന്‍ ഒരു ജോലിയാണ്. അതും നമ്മുടെ സ്വന്തം കേരളത്തില്‍. അനു മോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.