ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് സംബന്ധിച്ച തുറന്ന സംവാദങ്ങളില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെ അണ്ണ ഹസാരെ സംഘം ക്ഷണിച്ചു. ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാത്തതിനെതിരേ ഡിസംബര്‍ 11നു ജന്തര്‍ മന്ദറില്‍ നടക്കുന്ന നിരാഹാര പന്തലിലേക്കാണ് ക്ഷണം.
ഹസാരെ സംഘാംഗം കിരണ്‍ ബേദിയാണു ട്വിറ്ററിലൂടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. ലോക്പാല്‍ ബില്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവാദത്തിലൂടെ സഹായമാകുമെന്നു ബേദി പറയുന്നു.
രാജ്യത്തിന്റെ പൊതു ആവശ്യമാണു ലോക്പാല്‍ ബില്‍ പാസാക്കുകയെന്നത്. അതിനാല്‍ ഇതു സംബന്ധിച്ച സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. ജന്തര്‍ മന്ദറില്‍ നടക്കുന്ന സമരവേദിയെ ഇതിനു സഹായകമാക്കുകയാണു ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: