മൂവാറ്റുപുഴ: അമിതവേഗതയിലെത്തിയ ലോറി ദിശതെറ്റി കെഎസ്ആര്‍ടിസി ബസ്സിലിടിച്ചു. ബസ്സ് യാത്രക്കാരായ 35ഓളംപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുവാറ്റുപുഴയിലേയും കൂത്താട്ടുകുളത്തേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ഓടെ മൂവാറ്റുപുഴ-കോട്ടയം എംസി റോഡില്‍ ആറൂര്‍ ചാന്ത്യം കവലക്ക് സമീപമുള്ള വളവിലാണ് അപകടം. കോട്ടയത്ത് നിന്ന് കോയമ്പത്തൂര്‍ക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും പഞ്ചസാര കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിലിരുന്ന യാത്രക്കാര്‍ സീറ്റിന്റെ കമ്പിയിലിടിച്ചും ബസ്സിനുള്ളില്‍ തെറിച്ചുവീണുമാണ് പരിക്കേറ്റത്. ഇടിയുടെ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും സംഭവസ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പരുക്കേറ്റവര്‍: ബസ്സ് ഡ്രൈവര്‍ കടുത്തുരുത്തി ഇഞ്ചിക്കാലായില് ജയകുമാര്‍(45), കണ്ടക്ടര്‍ കോട്ടയം മന്നാനം കൊല്ലപ്പറമ്പില്‍ അനില്‍(45), യാത്രക്കാരായ മാമലശ്ശേരി തെളുമ്പിമോളേല് നീന കുമാരന്(22), കുമരകം സ്വദേശി ജോര്‍ജ്(49), മലപ്പുറം സ്വദേശി ടി.കെ.ഷാജിമോന്‍(52), വാളകം ഇഞ്ചികുഴിയില്‍ ഇ.എം.വിജയന്(47), മറ്റക്കര വിപിന്‍(25), കോട്ടയം സ്വദേശി ഗിരീഷ്(34), മോനിപ്പിള്ളി പുലിക്കുന്നേല്‍ ബീറ്റസ്(30), മൂന്നാര്‍ പുഞ്ചപ്ലാക്കന് ഷിബു(43) മണ്ണത്തൂര്‍ കല്ലോലിക്കല്‍ ടി.കെ.സിന്ദു(44), ആസാം സ്വദേശി സോഫിര്(18), കൂത്താട്ടുകുളം ഇടവള്ളിയില് രാജേഷ്(29), കോതമംഗലം വന്നിരത്തില് എബ്രാഹം(70), കൂത്താട്ടുകുളം ചതിയംകണ്ടത്തില് എബിന്(17), ആര്‍പ്പൂക്കര കോങ്ങാപ്പിള്ളില് ഷൈജുമോന്‍(52), ഗൂഡല്ലൂര്‍ നടുവടി സതീഷ്(28), ആലപ്പുഴ കൂര്ക്കാട് ഹരി(46), നെല്ലാട് ഹസീനമന്‍സിലില്‍ നസറുദ്ദീന്‍(37), മാറിക കോകണ്ടത്തില്‍ എയ്ഞ്ചല്‍(25), കൊട്ടാരക്കര ചുവരക്കാട് തെക്കേതില്‍ രാജി(34), കൂത്താട്ടുകുളം കുറുപ്പുംമഠത്തില് ഫിലിപ്പോസ്(54), പുനലൂര്‍ മംഗലത്ത് ഷൈന്‍(51), ചേറ്റുകുളം കുന്തമറ്റത്തില് അഞ്ജു ജോസ്(19), കൂമാരമംഗലം ചീറത്തറ ജോര്‍ജ്(43), കൂത്താട്ടുകുളം ചെറുവേലില്‍ രമണന്(32), ചാമലപുത്തന്പുരയില് മക്കാര്‍(61), മണ്ണത്തൂര്‍ കല്ലോലിക്കല്‍ ബിന്ദു(28) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ അധികം പേരുടെയും കൈകളിലും കാലിലും മുഖത്തുമാണ് പരുക്ക്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സകള്ക്ക്ശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: