ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്റില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ല എന്ന് പരാതി. സ്കൂള്‍ സമയങ്ങളിലും മറ്റും ബസുകള്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാതെ ബസ് പുറത്തേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിടുന്നു. ഈ ‘ാഗത്തുകൂടിയാണ് ആലപ്പുഴയ്ക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ പുറത്തേക്ക് പോകുന്നത്. കഴിഞ്ഞദിവസം സ്റ്റാന്റില്‍നിന്നും പുറത്തേക്ക് പോയ ട്രാന്‍സ്പോര്‍ട്ട് ബസ് പ്രൈവറ്റ് ബസ്സില്‍ ഇടിക്കുകയും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരില്‍നിന്നും പണം വാങ്ങിയതായും പറയുന്നു. ബസ് ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉള്ളപ്പോഴാണ് വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാന്‍ വേണ്ടി ഇത്തരത്തില്‍ സ്വകാര്യബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പോലീസ് ഇക്കാര്യത്തില്‍ നിഷ്ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാര്‍ക്കെതിരെ ആര്.ടി.ഒ നടപടി എടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: