എം.ജി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Tuesday 6 October 2015 10:53 pm IST

പോത്തന്‍കോട് : കബടി കളി ജയിച്ചതിന്റെ വൈരാഗ്യത്തില്‍ എം.ജി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. കാര്യവട്ടം എല്‍എന്‍സിപി ഗ്രൗണ്ടില്‍ ചൊവ്വാഴ്ച എം.ജി. കോളേജ് വിദ്യാര്‍ത്ഥികളും കാര്യവട്ടം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന കബടി കളി മത്സരത്തില്‍ എം.ജി. കോളേജ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. എം.ജി. കോളേജ് വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ പ്രകോപിതരായ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ എം.ജി. കോളേജ് കബടി ടീമിലെ വിദ്യാര്‍ത്ഥികളെ എല്‍എന്‍സിപി ഗ്രൗണ്ടില്‍ വച്ച് തന്നെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശിവരാജ് ചന്ദ്രന്‍ (21), ഹരിലാല്‍ (22), അജീഷ് (22), എന്നിവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് വിദ്യാര്‍ത്ഥികളെ കാണുവാന്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും കഴക്കൂട്ടത്ത് വച്ച് എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമണം അഴിച്ചിവിടുകയായിരുന്നു. എസ്.എഫ്.ഐ. ഗുണ്ടകളായ ആഷിക്, സനല്‍, നിവിന്‍, അഭിലാഷ് എന്നിവരും കഴക്കൂട്ടത്തെ സിപിഎം ഗുണ്ടകളായ സച്ചു, ബിജു എന്നിവരും ഉള്‍പ്പെട്ട സംഘമാണ് എം.ജി. കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. കഴക്കൂട്ടത്ത് ആക്രമണത്തില്‍ എം.ജി. കോളേജ് വിദ്യാര്‍ത്ഥികളായ നന്ദ ഭാര്‍ഗ്ഗവന്‍, ഗോകുല്‍, അരുണ്‍, ആദര്‍ശ്, കണ്ണന്‍, പ്രവീണ്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ ഹരിലാലിന്റെ തോളെല്ല് തകര്‍ന്നു, അനീഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കഴക്കൂട്ടം പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.