യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം

Wednesday 7 October 2015 10:45 am IST

കാസര്‍കോട്: ഇന്ത്യ വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യുവതി യുവാക്കള്‍ക്ക് കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയം അവസരമൊരുക്കും. കലാ സാംസ്‌ക്കാരിക രംഗത്ത് കഴിവ് തെളിയിച്ച 15നും 29നും ഇടയില്‍ പ്രായമുളള യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ക്കാണ് അവസരം. താല്‍പര്യമുളളവര്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ സഹിതം നാളെ രാവിലെ 10മണിക്ക് കാസര്‍കോട് കളക്ടറേറ്റ് എ ബ്ലോക്കിലെ നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ ഹാജരാകണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 04994 255144.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.