സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം

Wednesday 7 October 2015 10:40 am IST

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിങ് സെന്ററിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ (ഫുള്‍ ടൈം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ ശാസ്ത്ര, മാനവിക, ശാസ്ത്ര വിഷയങ്ങളില്‍ നേടിയ മാസ്റ്റര്‍ ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ എം.എഡ്, രണ്ടു വര്‍ഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സ്‌പെഷ്യല്‍ എഡുക്കേഷനില്‍ ബി.എഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയം, സ്‌പെഷ്യല്‍ എഡുക്കേഷനില്‍ ഡി.എഡ് കൂടാതെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍.സി.ഐ യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഇന്ന് ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുമ്പാകെ ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.