വനിതാ ഡിടിപി ഓപ്പറേറ്റര്‍ നിയമനം

Wednesday 7 October 2015 10:47 am IST

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ചുള്ള സീതാലയം യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ വനിതാ ഡി.ടി.പി. ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.ടി.പിയില്‍ അംഗീകൃത യോഗ്യതയും, ജോലി പരിചയവുമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ നാളെ ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പരമാവധി 9000 രൂപ വേതനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0467-2206886

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.