രാത്രികാല വാഹന പരിശോധന 66 കേസുകളെടുത്തു

Wednesday 7 October 2015 10:43 am IST

കാസര്‍കോട്: കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ 66 കേസുകളെടുത്തു. 2,30,000 രൂപ വിവിധ വാഹനങ്ങളില്‍ നിന്നായി പിഴയീടാക്കി. അമിതഭാരം കയറ്റിയ 14മണല്‍ വാഹനങ്ങള്‍ ക്കെതിരെ കേസ്സെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. കേരളത്തിനകത്ത് അനധികൃത സര്‍വീസ് നടത്തിയ രണ്ട് നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെയും കേസ്സെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി.വേണുഗോപാല്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനേഷ് പുതിയവീട്ടില്‍, ബിജു പി.വി എന്നിവര്‍ നേതൃത്വം നല്‍കി. രാത്രികാല വാഹനപരിശോധന തുടരുമെന്ന് കാസര്‍കോട് ആര്‍ടിഒ പി.എച്ച് സാദിഖലി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.