നാടിന് ഉത്സവം സമ്മാനിച്ച് താമരമേള

Wednesday 7 October 2015 1:05 pm IST

തിരുന്നാവായ: പരിസ്ഥിതി സംഘടനയായ റീ-എക്കൗ തിരുന്നാവായ താമര തടാകത്തില്‍ സംഘടിപ്പിച്ച താമരമേള ജനകീയ ഉത്സവമായി. താമരയെ ഔഷധകൃഷിയായി അംഗീകരിക്കുക, കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, താമരപ്പാടങ്ങളെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ വേണ്ടിയാണ് റീ-എക്കൗ താമര മേള സംഘടിപ്പിച്ചത്. താമര മേളയുടെ ഉദ്ഘാടനം കോട്ടക്കല്‍ പിഎസ്‌വി ആയൂര്‍വ്വേദ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എം.പി. ഈശ്വര ശര്‍മ്മ ഉദ്ഘാടനം ചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി.പി.എം ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മൂസ ഗുരുക്കള്‍ കാടാമ്പുഴ, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍, മോനുട്ടി പൊയ്‌ലിശ്ശേരി, ചന്ദ്രന്‍ വൈദ്യന്‍ പാലക്കാട്, നവാമുകുന്ദ ക്ഷേത്രം മാനേജര്‍ കെ.പരമേശരന്‍, സതീശന്‍ കളിച്ചാത്ത്, ചിറക്കല്‍ ഉമ്മര്‍, എം.കെ. സതീഷ് ബാബു, എം.സാദിഖ്, റഫീഖ് വട്ടേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി താമര കൊണ്ടുള്ള വിഭവങ്ങള്‍, നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശന ഉദ്ഘാടനം തിരൂര്‍ ആര്‍.ഡി.ഒ. ഡോ. അരുണ്‍ ജെ.ഒ ഉദ്ഘാടനം ചെയ്തു. താമരയുടെ ഔഷധം, ആത്മീയത, ടൂറിസം, കര്‍ഷക സംരക്ഷണം എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ കോട്ടക്കല്‍ ആയൂര്‍വ്വേദ കോളേജിലെ ദ്രവ്വ്യ ഗുണ വിഭാഗത്തിലെ ഡോ. പി. വിവേക്, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വി.ഉമ്മര്‍ കോയ, ജില്ല ലീഡ് ബാങ്ക് മാനേജര്‍ കെ.അബ്ദുല്‍ ജബ്ബാര്‍, നബാര്‍ഡ് ജില്ല ഡവലപ്‌മെന്റ് മാനേജര്‍ ജെയിംസ് ജോര്‍ജ്ജ്, സെന്‍ട്രല്‍ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ സയിന്റിസ്റ്റ് ഡോ. രമശ്രീ, അഡ്വകറ്റ് ദിനേശ് പൂക്കയില്‍ നോര്‍വേ ബര്‍ഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. തൊര്‍വാള്‍ഡ് സൈര്‍നെസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെനിയയിലെ ആല്‍ബര്‍ട്ട് ഓച്ചിയേങ് കര്‍ഷക ചര്‍ച്ചക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന കര്‍ഷകരായ ചക്കാലിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദാജി, മാണിയംങ്കാട് ഏന്തീന്‍, കാരക്കാടന്‍ മുഹമ്മദ്, കെ.വി. മൊയ്തുഹാജി തുടങ്ങിയവരെ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.