പൂജവയ്പ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21നും അവധി

Wednesday 7 October 2015 10:29 pm IST

തിരുവനന്തപുരം: പൂജവയ്പ്പിനോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദുര്‍ഗാഷ്ടമി ദിനമായ ഒക്‌ടോബര്‍ 21നും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ അഞ്ച് ദിവസത്തെ അവധിയാണ് വിദ്യാലയങ്ങള്‍ക്കും മറ്റും ലഭിക്കുക. 21 ബുധനാഴ്ചയാണ്. അന്നും നവമി ദിനമായ വ്യാഴാഴ്ച 22നും വിജയദശമി ദിനമായ വെള്ളിയാഴ്ച 22നും പൂജവയ്പ്പുമായി ബന്ധപ്പെട്ട അവധിയായിരിക്കും. തുടര്‍ന്ന് രണ്ടുദിവസം 24 ന് മുഹറവും 25 ന്ഞായറുമാണ്. അങ്ങനെ ആകെ അഞ്ചുദിവസത്തെ അവധി ലഭിക്കും. ജ്യോതിഷ വിധിപ്രകാരം 20ന് ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് സപ്തമി തിഥി വരുന്നത്. തുടര്‍ന്ന് അഷ്ടമി ആയതിനാല്‍ അന്നുവൈകീട്ട് പൂജ വയ്പ്പ് ആരംഭിക്കും. പൂജ വച്ചു കഴിഞ്ഞാല്‍ പിന്നെ വിജയദശമിക്ക് പൂജ എടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 21നും അവധി നല്‍കണമെന്ന് ഹിന്ദുസംഘടനകളും ബിജെപിയും എന്‍എസ്എസും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ 21ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.