ഹരിപ്പാട്: ദുര്‍ഗ്ഗാഷ്ടമി പൂജവെയ്പ്പ് പ്രമാണിച്ച് 21നും പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നവരാത്രി ആരംഭം കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന വെളുത്ത പ്രഥമ ദിവസമാണ്.
ഒക്ടോബര്‍ 13ന് നവരാത്രി ആരംഭമാണ്. 20ന് അസ്തമനത്തിന് അഷ്ടമി ഉള്ളതിനാല്‍ സന്ധ്യക്ക് പൂജവെച്ച് 23ന് രാവിലെ പൂജയെടുത്ത് വിദ്യാരംഭം കുറിക്കുകയാണ്. ഇക്കാരണത്താല്‍ 20ന് പൂജവെച്ചു കഴിഞ്ഞാല്‍ 21, 22, 23 ദിവസങ്ങളില്‍ അവധിയായി പ്രഖ്യാപിക്കേണ്ടതാണെന്ന് അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണവാര്യര്‍, ജനറല്‍ സെക്രട്ടറി കെ. രഘുനാഥപ്പണിക്കര്‍, ജോയിന്റ് സെക്രട്ടറി എസ്. നാരായണന്, മദ്ധ്യമേഖല സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: