മാവേലിക്കര: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. വിവിധ ഡിപ്പോകളില്‍ നിന്നുള്ള 137 മെക്കാനിക്കല്‍ വിഭാഗം സ്ഥിരം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഒക്ടോ. 6നാണ് ഉത്തരവ് ഇറങ്ങിയത്. ഇന്നലെ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതായി തെര. കമ്മീഷന് അറിയിച്ചിരുന്നു. ഇതിനു ശേഷം സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലംമാറ്റം പാടില്ലെന്നാണ് നിയമം. ഇതിനു കടകവിരുദ്ധമായാണ് കെഎസ്ആര്‍ടിസിയില്‍ സ്ഥലംമാറ്റം നടപ്പാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: