ആലപ്പുഴ: വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആലപ്പുഴ എസ്ഡി കോളേജില്‍ എസ്എഫ്ഐക്കാര്‍ക്ക് ബീഫ് ഫെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബീന്‍സ് ഫെസ്റ്റിവല്‍ നടത്തി അവര്‍ തൃപ്തിയടഞ്ഞു. ബീഫ് ഫെസ്റ്റ് നടത്തുമെന്നാണ് നേരത്തെ എസ്എഫ്ഐ കൊട്ടിഘോഷിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും എസ്എഫ്ഐ നിലപാടിനെതിരെ രംഗത്തെത്തുകയായിരുന്നു. കോളേജ് മാനേജ്മെന്റും വിയോജിപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് സോയാബീന്‍ പാകം ചെയ്ത് വിതരണം നടത്തി എസ്എഫ്ഐക്കാര്‍ മുഖം രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: