ആലപ്പുഴ: നഗരത്തില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തിയത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ വലച്ചു. എസ്ഡിപിയുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തി സ്വകാര്യ ബസ് സര്‍വ്വീസ് ഇന്നലെ രാവിലെ മുതല്‍ നിര്‍ത്തിവപ്പിച്ചത്. ആലപ്പുഴ- മണ്ണഞ്ചേരി റൂട്ടില്‍ കാളാത്ത് ഭാഗത്ത് വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. സര്‍വ്വീസ് നടത്താന്‍ തയ്യാറായ ബസ് ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: