പുന്നക്കീഴില്‍ ക്ഷേത്രത്തില്‍ ശ്രീകോവില്‍, നടപ്പന്തല്‍ സമര്‍പ്പണം 11ന്

Wednesday 7 October 2015 7:52 pm IST

തൈക്കാട്ടുശേരി: പുന്നക്കീഴില്‍ ഭഗവതി ക്ഷേത്രത്തില്‍ പിത്തള പൊതിഞ്ഞ ശ്രീകോവിലിന്റെ സമര്‍പ്പണവും നടപ്പന്തല്‍ സമര്‍പ്പണവും 11നു നടക്കും. രാവിലെ എട്ടിനു നാരായണീയ മഹാസംഗമം ആരംഭിക്കും. 5.30നു പിത്തള പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പണം മന്ത്രി രമേശ് ചെന്നിത്തലയും നടപ്പന്തല്‍ സമര്‍പ്പണം എന്‍എസ്എസ് ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കരും നിര്‍വഹിക്കും. പിത്തള പാകുന്നതിനൊപ്പം ചുവര്‍ ചിത്രങ്ങള്‍ പുതുക്കലും ദ്വാരവിപഞ്ചിക നിര്‍മാണവും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനവും വിഭവ സമാഹരണ സമര്‍പ്പണവും ഗ്രന്ഥ സമര്‍പ്പണവും 13നു രാത്രി ഏഴിനു നടക്കും. 14 മുതല്‍ 23 വരെ നവാഹയജ്ഞം. ദിവസവും രാവിലെ 7.30നു പാരായണം, 12നു പ്രഭാഷണം, വൈകിട്ട് ഏഴിനു ദീപാരാധന, ഭജന. 22നു 12ന് അവഭൃഥസ്‌നാനം. 21 മുതല്‍ 23 വരെ വൈകിട്ടു നവരാത്രി സംഗീതാരാധന. 23നു രാവിലെ 7.30നു പൂജയെടുപ്പും വിദ്യാരംഭവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.