ആലപ്പുഴ: ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് സെസ്സ്ഏര്പ്പെടുത്തണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് പറഞ്ഞു. ജില്ലാ തയ്യല്‍ തൊഴിലാളി മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ തയ്യല്‍തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് ശാന്താ ഡി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള, കെ. കൃ ഷ്ണന്‍കുട്ടി, സി. ഗോപകുമാര്‍, സുജാത ജഗന്നാഥന് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് ടി.സി. സുനില്‍കുമാര്‍, അനിയന് സ്വാമിച്ചിറ, അമ്പിളി, വിജയലക്ഷ്മി, ദേവയാനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: