ഇനി ഹിന്ദു സമൂഹം തീരുമാനിക്കും: ശശികല ടീച്ചര്‍

Wednesday 7 October 2015 8:35 pm IST

സദ്ഭാവന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

തൃശൂര്‍: കേരള രാഷ്ട്രീയത്തെ ഇനി എങ്ങോട്ട് നയിക്കണമെന്ന് ഹിന്ദു സമൂഹം തിരുമാനിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. സര്‍വ്വാണി സദ്യയുണ്ണാന്‍ ഇനി പുറത്ത് നില്‍ക്കുന്നവരായിരിക്കില്ല ഹിന്ദു സമൂഹമെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയസദ്ഭാവന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഒരു പെരുമാറ്റ ചട്ടം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതിനെ ലംഘിക്കുന്നവരെ അവര്‍ വര്‍ഗീയവാദികളായ ചിത്രീകരിക്കുകയാണ്. എന്നാല്‍ ഈ പെരുമാറ്റ സംഹിത പൊളിച്ചെഴുതിയവരാണ് സ്വാമി ചിന്മയനന്ദനും സ്വാമി സത്യാനന്ദ സരസ്വതിയും. കേരളവര്‍മ്മ കോളേജില്‍ ക്ഷേത്ര മുറ്റത്ത് ബീഫ് ഫെസ്റ്റ് നടത്തിയത് സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തില്‍ 1500 ബീഫ് ഫെസ്റ്റ് നടത്തിയവര്‍ കോഴിക്കോട് മന്ത്രി അബ്ദുറബ്ബിന് നിലവിളക്ക് നല്‍കി പ്രതിഷേധിച്ചപ്പോള്‍ അതിനെ വിലക്കുകയാണ് സിപിഎം ചെയ്തത്.

ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിലുടെ ന്യുനപക്ഷ വോട്ടുകള്‍ കൈക്കലാക്കാനുള്ള ഹീനതന്ത്രമാണ് ഇതിനു പിന്നിലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.സമ്മേളനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പ്രൊഫ. ശ്രീകുമാര്‍ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജി.സന്തോഷ്മാസ്റ്റര്‍,സന്ദീപ് ചന്ദ്രന്‍ എന്നിവരെ ശശികല ടീച്ചര്‍ പൊന്നാടയണിച്ച് ആദരിച്ചു.

മഹാദേവന്‍, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍,വിഎച്ച്പി സംസ്ഥാന വര്‍ക്കീംഗ് പ്രസിഡന്റ് ബി.ആര്‍.ബലരാമന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍,വിഎച്ച്പി മഹാനഗര്‍ അദ്ധ്യക്ഷന്‍ കെ.കെ.ദാസന്‍,ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.പി.ഭരത്കുമാര്‍,ധര്‍മ്മജാഗരണ്‍ പ്രമുഖ് കെ.ടി.സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി,അയ്യപ്പ സേവാസമാജം ജില്ലാ പ്രസിഡന്റ് കെ.നന്ദകുമാര്‍, മഹിള ഐക്യവേദി ജില്ലാ സെക്രട്ടറി സരള ബാലന്‍, അഡ്വ.സജ്ജയ്,സി.ബി.പ്രദീപ്കുമാര്‍,ഇ.എസ്.ജയന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.