മോഷ്ടാവിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു

Wednesday 7 October 2015 8:48 pm IST

ചെറുതോണി: ചെറുതോണി വാഴത്തോപ്പ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കുത്തിപൊളിച്ച് ക്ഷേത്രനട കുത്തി തുറക്കാനും ശ്രമിച്ച പത്തനംതിട്ട അടൂര്‍ കടമ്പനാട്ട് പൂന്തലപുത്തന്‍ വീട്ടില്‍ ഓമനക്കുട്ടന്‍ (49) നെ ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം നാലാം തീയതി അടൂരില്‍ നടന്ന ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഴത്തോപ്പിലെ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മോഷണകാര്യവും പ്രതി വെളിപ്പെടുത്തിയത്. അന്വേഷണത്തിനായി പ്രതിയെ ഇടുക്കി പോലീസിന് വിട്ടു നല്‍കിയതായിരുന്നു. ഇയാള്‍ 30 ഓളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുള്ളതായും ഈ ക്ഷേത്രത്തിലെ മോഷണ ദിവസം രാത്രി 11 മണിക്ക് എത്തി ഒന്നര മണിയോടെ മോഷണം നടത്തി മടങ്ങി എന്നും പോലീസിനോട് സമ്മതിച്ചു. ഇയാള്‍ മൂന്നു വര്‍ഷം മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.