ജില്ലാ പഞ്ചായത്തില്‍ 14 ഡിവിഷനുകള്‍ വനിതകള്‍ക്ക്

Wednesday 7 October 2015 9:38 pm IST

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തില്‍ 14 ഡിവിഷനുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണം പട്ടികജാതി സ്ത്രീ സംവരണമാണ്. ആകെ 27 ഡിവിഷനുകളാണുള്ളത്. ഇതില്‍ ഒന്ന് പട്ടികജാതി സംവരണവും. നെടുമ്പാശേരി(22), ആലങ്ങാട്(23), കോട്ടുവള്ളി(25), മൂത്തകുന്നം(2), വൈപ്പിന്‍(27), കടുങ്ങല്ലൂര്‍(24), വെങ്ങോല(19), മുളന്തുരുത്തി(15), ആവോലി(11), കാലടി(5), കോടനാട്(6) എന്നീ ഡിവിഷനുകള്‍ വനിതാ വിഭാഗം ജനറല്‍ സീറ്റുകളും വല്ലാര്‍പാടം(17), നേര്യമംഗലം(9) എന്നിവ പട്ടികജാതി സ്ത്രീ സംവരണ ഡിവിഷനുകളുമാണ്. 17ാം ഡിവിഷനായ പുത്തന്‍കുരിശ് പട്ടികജാതി ജനറല്‍ സംവരണ മണ്ഡലമാണ്. 3000 രൂപയാണു ജില്ലാ പഞ്ചായത്തിലേക്കു മത്‌സരിക്കുന്ന സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ടത്. ഗ്രാമപഞ്ചായത്ത് 1000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 2000 രൂപ, മുനിസിപ്പാലിറ്റി 2000 രൂപ, കോര്‍പറേഷന്‍ 3000 രൂപ എന്നിങ്ങനെയാണു തുക കെട്ടിവയ്‌ക്കേണ്ടത്. മൊത്തം വോട്ടിന്റെ ആറിലൊന്നു ലഭിക്കുകയാണെങ്കില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കും. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുമണി വരെയാണു പത്രിക സമര്‍പ്പിക്കാനുള്ള സമയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.