കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം 10-ാം തീയതിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്പ്പറേഷന് എന്നിവയില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും.
ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 90 ശതമാനം വാര്‍ഡുകളിലും മത്സരിക്കും. ഇതില്‍ ദേശീയ ജനാധിപത്യ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് (പിസി വിഭാഗം) നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, എല്‍ജെപി, ആര്‍എസ്പി എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും ഉണ്ടാകും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം നല്‍കിയിട്ടുണ്ട്. 11 മുതല്‍ നോമിനേഷന് സമര്‍പ്പിച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: