പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന് തീരുമാനിച്ചു. യൂണിയന്റെ 48 ശാഖകളിലെ ഭാരവാഹികളുടെയും സംയുക്തയോഗം ചേര്‍ന്നു.
യൂണിയന് പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരത്തിന്റെ അദ്ധ്യക്ഷതയില്‍ വഹിച്ച യോഗം യൂണിയന് സെക്രട്ടറി അഡ്വ. കെ..എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി തലനാട്, നിയുക്തബോര്ഡംഗം പി.എസ്. ശാര്‍ങ്ധരന്‍, കൗണ്‍സിര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടികുന്നേല്‍, പ്രദീപ് പ്ലാച്ചേരി, രവീന്ദ്രന് കൊമ്പനാല്‍ വനിതാസംഘം പ്രസിഡന്റ് അംബികാ സുകുമാരന്‍, സെക്രട്ടറി റ്റി.കെ. ലക്ഷ്മിക്കുട്ടി, യൂത്ത് മൂവ്മെന്റ് നേതാക്കളായ സജീവ് വയലാ, കെ.ബി. കലേഷ്, എംപ്ലോയിസ് ഫോറം സെക്രട്ടറി റ്റി.കെ. വാരിജാക്ഷന്‍, അനീഷ് പുല്ലുവേലില്‍, ഹരി കൊല്ലപ്പിള്ളി, സുഭാഷ് മൂന്നാംതോട്, കെ.കെ. സുകുമാരന്‍, എം.എന്‍. ഷാജി, സതീഷ് മണി തുടങ്ങിയവര്‍ പങ്കെടുത്തു.
19ന് വിപുലമായ നയവിശദീകരണ യോഗം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: