തുരുത്തി: ഗുരുദേവനിന്ദക്കെതിരെയും ഹൈന്ദവഐക്യത്തിന് നേത്യത്വം നല്കുന്ന നേതാക്കളെ വ്യക്തിപരമായി സി.പി.എം നേതാക്കള്‍ ആക്ഷേപിക്കുന്നതിനെതിരെയും ഹിന്ദു ഐക്യവേദി തുരുത്തി മേഖലകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്രയും പ്രതിഷേധപ്രകടനവും നടത്തി.
തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘം ഇത്തിത്താനം ശാഖ കാര്യവാഹ് എസ്.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാവൈസ്പ്രസിഡന്റ് രാജുവെള്ളയ്ക്കല്,വിശ്വഹിന്ദു പരിഷത്ത് താലൂക്ക്സെക്രട്ടറി കെ.ഡി കുഞ്ഞുമോന്,സാംബവമഹാസഭ താലൂക്ക് പ്രസിഡന്റ് എം.എം സന്തോഷ്,തുരുത്തി എന്‍.എസ്.എസ് കരയോഗം ട്രഷറര്ഗോവിന്ദപണിക്കര്,ഹി്ന്ദു ഐക്യവേദി തുരുത്തി മേഖലസെക്രട്ടറി എന്‍.അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: