ആലുവ: കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അജിത കുമാരിയെ തെരഞ്ഞെടുത്തു. ഉളിയന്നൂരില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തക സമ്മേളനം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജീവ് മോന് ഉദ്ഘാടനം ചെയ്തു. പി.എന്‍.നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരന്, എ.എന്‍.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 11 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: