കൊച്ചി: ബിജെപി കൊച്ചി കോര്പ്പറേഷന് 66-ാം ഡിവിഷന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ടിഡി അമ്പലത്തിന് മുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടിഡി ഭരണാധികാരി പി. രംഗദാസപ്രഭു, കമ്മറ്റി അംഗങ്ങളായ കെ.ജെ. രാധാകൃഷ്ണകമ്മത്ത്, ജയപ്രകാശ്പ്രഭു, ടി.ജി.രാജാറാം ഷേണായ്, ആര്. രാംനാരായണന് പ്രഭു, കൗണ്‍സിലര്‍ സുധ ദിലീപ്, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.എസ്. സുരേഷ്കുമാര്‍, സെക്രട്ടറി അബിജു സുരേഷ്, വി. രാധാകൃഷ്ണ ഭട്ജി, ആര്‍എസ്എസ് മഹാനഗര്‍ പ്രചാര്‍പ്രമുഖ് എം.എല്‍. രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്. ദിലീപ്കുമാര് സ്വാഗതവും കെ.ജി. ബാലഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: