12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Wednesday 7 October 2015 9:54 pm IST

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. വോട്ടെടുപ്പ് സാമഗ്രി വിതരണവും സ്വീകരണവും ഇതേ കേന്ദ്രങ്ങളിലായിരിക്കും. നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട നഗരസഭ - കാതോലിക്കേറ്റ് കോളേജ്, തിരുവല്ല നഗരസഭ-തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം നഗരസഭ-പന്തളം എന്‍.എസ്.എസ് കോളേജ്. മല്ലപ്പള്ളി - ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി - മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ്. പുളിക്കീഴ്-കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര-കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോയിപ്രം - അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം-പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂള്‍. ഇലന്തൂര്‍-ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം-കോഴഞ്ചേരി സെന്റ് തോമസ് കോളേജ്. റാന്നി-റാന്നി-പഴവങ്ങാടി, റാന്നി, റാന്നി-അങ്ങാടി, റാന്നി-പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ-റാന്നി എം.എസ്.എച്ച്.എസ്. കോന്നി-കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ-എലിയറയ്ക്കല്‍ അമൃത വിദ്യാലയം. പന്തളം-പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി-പന്തളം എന്‍.എസ്.എസ് കോളേജ് ഓഡിറ്റോറിയം. പറക്കോട്-ഏനാദിമംഗലം, ഏറത്ത്, എഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍-അടൂര്‍ കേരള സര്‍വകലാശാല ബി.എഡ് സെന്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.