നാദാപുരം: മുസ്ലിം വര്‍ഗീയ വാദികളെ തൃപ്തിപ്പെടുത്താനാണ് സിപിഎം ബീഫ് ഫെസ്റ്റ് നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു.
വളയം പഞ്ചായത്ത് ഹിന്ദു ഐക്യവേദി പദയാത്രസമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിന്റെ ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരെയും ,ശ്രീ നാരായണ നിന്ദക്കെതിരെയും ഇന്നലെ രാവിലെ കുറുവന്തെരിയില് ഹിന്ദു ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി ഇ പി രാജേഷ് ഉത്ഘാടനം ചെയ്ത പദയാത്ര വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം വളയത്ത് സമാപിച്ചു.
പി ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു സി ബാബു നന്ദി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: