കോഴിക്കോട്: ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് (ബിഇഎം) 200-ാം വാര്‍ഷികാഘോഷവും സിഎസ്ഐ മലബാര്‍ ഡയോസിസ് പ്രഖ്യാപനവും ഒക്ടോബര്‍ 9, 10, 11 തിയ്യതികളില്‍ കോഴിക്കോട് സിഎസ്ഐ കത്തീഡ്രലില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1815ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബാസലില്‍ രൂപംകൊണ്ട മിഷണറി സമൂഹമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്. സിഎസ്ഐ സഭക്ക് പുതുതായി മലബാര്‍, വയനാട് കേന്ദ്രമാക്കി പ്രത്യേക മഹാ ഇടവകയും പ്രഖ്യാപനവും ഇതൊന്നിച്ച് നടക്കും.
നെട്ടൂര്‍ സഭയില്‍ നിന്നും 9ന് ആരംഭിക്കുന്ന ദീപശിഖാപ്രയാണം തലശ്ശേരി, ചോമ്പാല, കൊഴിലാണ്ടി, പാവങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകു. 3.30ന് കോഴിക്കോട്ടെത്തും. ദീപശിഖയെ വന്‍ റാലിയോടുകൂടി സ്വീകരിക്കും.
10ന് ബാസല്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കി പ്രദര്‍ശനവും സിമ്പോസിയവും നടക്കും. 11ന് വൈകു. 3ന് സിഎസ്ഐ മലബാര്‍ ഇടവക പ്രഖ്യാപനം നടക്കും.
ഉദ്ഘാടനസമാപന പരിപാടികളില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ സഭാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡെസ്മല് ബാബു, ജയപ്രകാശ് രാഘവയ്യ, ഫാ. വിന്‍സണ്‍ മോഡസ്, റവ. പി.ടി. ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: