തയ്യല്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Thursday 8 October 2015 2:30 pm IST

മലപ്പുറം: കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ തയ്യല്‍ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തയ്യല്‍ തൊഴിലാളികള്‍ ക്ഷേമനിധി രജിസ്‌ട്രേഷന്‍ നടപടി ഉദാരമാക്കുക, ക്ഷേമനിധി നിയമങ്ങളുടെ അപാകത പരിഹരിക്കുക, അംശാദായം ബാങ്കുകള്‍ വഴി സ്വീകരിക്കുക, അല്ലാ വര്‍ഷവും പുതുക്കല്‍ നിര്‍ബന്ധമാക്കുക, ആനുകൂല്യങ്ങള്‍ കാലാതമാസം കൂടാതെ വിതരണം ചെയ്യുക, ആനുകൂല്യങ്ങള്‍ക്ക് യൂണിയന്റെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുക, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുക. രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും ധനസഹായം അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡില്‍ ബിഎംഎസിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, തയ്യല്‍ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ധനസഹായം വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ക്ഷേമനിധി ഓഫീസിന് മുന്നില്‍ സമാപിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി ദേവു ഉണ്ണി, ട്രഷറര്‍ കെ.പി.പ്രകാശന്‍, ജോ.സെക്രട്ടറി എം.വേലായുധന്‍, പി.കണക്കറായ്, കെ.വിജയന്‍, വി.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.