മലപ്പുറം: മലപ്പുറം ജില്ലയിലെ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം പൂര്‍ണ്ണമായും പരിഹരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മൂന്ന് പഞ്ചായത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കില്ല.
ഇവിടങ്ങളില്‍ ലീഗ് തനിച്ച് മത്സരിക്കും. ജില്ലാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉപസമിതി പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്നും റിബലുകള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടി എടുക്കുമെന്നും കെപിഎ മജീദ് മലപ്പുറത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: