രണ്ടുപേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Thursday 8 October 2015 8:34 pm IST

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്നലെ രണ്ടു പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത്-1, ചെങ്ങന്നൂര്‍ നഗരസഭ-1. ആദ്യദിവസമായ 7ന് നെടുമുടി ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയോടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകാത്തതാണ് പത്രികാ സമര്‍പ്പണം വൈകാന്‍ കാരണം. പലരും നല്ല സമയം നോക്കുന്നതും പത്രിക സമര്‍പ്പണം വൈകാനിടയാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.