കര്‍ഷകമോര്‍ച്ച ദേശീയ പ്രസിഡന്റ് കുട്ടനാട് സന്ദര്‍ശിച്ചു

Thursday 8 October 2015 9:15 pm IST

ആലപ്പുഴ: കര്‍ഷകമോര്‍ച്ച ദേശീയ പ്രസിഡന്റ് വിജയ്പാല്‍ സിങ് തോമറിന്റെ നേതൃത്വത്തില്‍ കര്‍ഷക മോര്‍ച്ച നേതാക്കള്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകദുരിതം മനസ്സിലാക്കി. പള്ളൂത്തുരുത്തി, റാണി, ചിത്തിര അടക്കമുള്ള കായല്‍ നിലങ്ങളും കര്‍ഷകമോര്‍ച്ച നേതാക്കള്‍ സന്ദര്‍ ശിച്ചു. കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കല്‍ തുടങ്ങി നിരവധി കര്‍ഷക സംഘടനാ നേതാക്കള്‍ വിജയ്പാല്‍ സിങിന് നിവേദനങ്ങള്‍ നല്‍കി. കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറിമാരായ പി.സി. മോഹനന്‍ മാസ്റ്റര്‍, ശങ്കരനാരായണ റെഡ്ഡി, ശംഭു, സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, കര്‍ഷക മോര്‍ച്ച നേതാക്കളായ എസ്. ഉണ്ണികൃഷ്ണന്‍, ഡോ. അനില്‍, അനില്‍കുമാര്‍, ബിജപി മണ്ഡലം പ്രസിഡന്റ്, എം.ആര്‍. സജീവ് തുടങ്ങിയവര്‍ അഖിലേന്ത്യാ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.