മുഹമ്മ: വേദവ്യാസ വിദ്യാപീഠത്തില്‍ വാഞ്ച്ഛാകല്പലതായാഗവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും 18ന് നടക്കും. സൂര്യകാലടി തന്ത്രി മുഖ്യന് സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. യാഗത്തോടനുബന്ധിച്ച് 1008 നാളികേര സഹിതം മഹാഗണപതി ഹോമവും നടക്കും.
ഗണേശ ആരാധനായജ്ഞ പദ്ധതികളില്‍ അത്യപൂര്‍വ്വ യാഗമാണ് വാഞ്ച്ഛാകല്പലതായാഗം. ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലം. ഗണപതി ഹോമത്തിന് മുന്നോടിയായി 30 ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കിയിരുന്നു.
33 വര്‍ഷമായി ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേദവ്യാസ വിദ്യാപീഠത്തിന്റെ പുതുക്കി നിര്‍മിച്ച കെട്ടിടത്തിന് സ്വാമി ധര്മ്മതീര്ത്ഥബ്ലോക്ക് എന്ന് നാമകരണം ചെയ്യുന്ന ചടങ്ങും ഉല്‍ഘാടനവും തന്ത്രി മുഖ്യന് സൂര്യന് സുബ്രമഹ്മണ്യന് ഭട്ടതിരിപ്പാട് നിര്‍വഹിക്കുമെന്ന് സ്കൂള്‍ പ്രസിഡന്റ് രവിമേനോന്, വൈ:പ്രസി:പ്രൊഫ:എന്‍ ശ്രീകുമാര്‍, ട്രഷറര്‍ സുരേഷ് ശാന്തി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: