അഷ്ഗാബത് (തുര്ക്മെനിസ്താന്): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തുര്‍ക്ക്മെനിസ്ഥാനാണ് ഇന്ത്യയെ കീഴടക്കിയത്. തുര്‍ക്ക്മെനിസ്ഥാന്‍ വേണ്ടി ഗുവാങ് അബിലോവും 60-ാം മിനിറ്റില്‍ അമനോവും ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ 28-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലിയ നേടി.
യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. നേരത്തെ ഒമാന്‍, ഗുവാം, ഇറാന് എന്നീ ടീമുകളോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള ഇന്ത്യന്‍ സാധ്യതകളും അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: