കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎം 58 സീറ്റില്‍ മത്സരിക്കും. പത്ത് സീറ്റ് ആവശ്യപ്പെട്ട സിപിഐ എട്ടെണ്ണം കൊണ്ട് തൃപ്തിപ്പെട്ടു. സിപിഐ പ്രധാനമായും ആവശ്യപ്പെട്ട കലൂര്‍ നോര്‍ത്ത് സിപിഎം തന്നെ മത്സരിക്കും. പെരുമ്പടപ്പ്, പാലാരിവട്ടം, വൈറ്റില, എറണാകുളം സൗത്ത്, അയ്യപ്പന്‍കാവ്, പൊറ്റക്കുഴി, പച്ചാളം എന്നിവയാണ് സിപിഐ മത്സരിക്കുന്ന ഡിവിഷനുകള്‍. ജനതാദള്‍ (ഫോര്‍ട്ട്കൊച്ചി, വെളി, വടുതലവെസ്റ്റ്), എന്‍സിപി (ഫോര്‍ട്ട്കൊച്ചി, മുണ്ടന്‍വേലി, തൃക്കണാവട്ടം), കോണ്‍ഗ്രസ് എസ് (ഇടക്കൊച്ചി നോര്‍ത്ത്), സിപിഐ എംഎല് (പനയപ്പള്ളി), ഐഎന്‍എല്‍ (കല്‍വത്തി) എന്നിങ്ങനെയാണ് എല്‍ഡിഎഫിലെ മറ്റ് കക്ഷികള്‍ മത്സരിക്കുന്നത്. ഒന്നാം ഡിവിഷനായ പൊന്നുരുന്നിയില്‍ സിപിഎം പൊതുസ്വതന്ത്രനെ നിര്‍ത്തും.
ജില്ലാ പഞ്ചായത്തില്‍ സിപിഎം 17, സിപിഐ അഞ്ച്, ജനതാദള്‍ ഒന്ന്, എന്‍സിപി രണ്ട്, കോണ്‍ഗ്രസ് എസ് ഒന്ന്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: