വ്യാജ ഒപ്പിട്ട്‌ തെറ്റിധാരണ സൃഷ്ടിച്ച കൗണ്‍സിലറെ പുറത്താക്കണം: ബിജെപി

Friday 1 July 2011 11:02 pm IST

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ 33-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ ആര്‍.ബാബുവിന്റെ പേരില്‍ വ്യാജ ഒപ്പിട്ട്‌ നഗരസഭ ആനുകൂല്യം വാങ്ങാന്‍ ശ്രമിച്ച 31-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ പഹിലേയന്‍ രാജിവക്കണമെന്നും അല്ലാത്തപക്ഷം സിപിഎം അയാളെ പുറത്താക്കണമെന്നും ബിജെപി ജില്ലാപ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി സ്വതന്ത്രനായ കൗണ്‍സിലര്‍ സാബുവിന്റെ വാര്‍ഡിലെ സേവ്യര്‍ എന്നയാള്‍ക്ക്‌ വാര്‍ദ്ധക്യകാല പെന്‍ഷന്‌ വേണ്ടിയാണ്‌ പാഹിലേയന്‍ സാബുവിന്റെ പേരും ഒപ്പുമിട്ട്‌ നഗരസഭയില്‍ അപേക്ഷ നല്‍കിയത്‌. സേവ്യര്‍ നേരത്തെ വാര്‍ദ്ധക്യകാല പെന്‍ഷന്‌ വേണ്ടി സാബുവിനെ സമീപിച്ചിരുന്നു. എന്നാല്‍ അറുപത്തഞ്ച്‌ വയസ്‌ അകാത്തതിനാല്‍ സാബു സേവ്യറെ മടക്കി അയക്കുകയാണുണ്ടായത്‌.
സേവ്യറിന്റെ പ്രായം രേഖകളില്‍ 62 ആണ്‌ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 65 വയസ്‌ പൂര്‍ത്തിയാകണം. എന്നാല്‍ സേവ്യര്‍ തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറായ പാഹിലേയനെ സമീപിക്കുകയായിരുന്നു. ജനങ്ങളില്‍ സാബുവിനെതിരെ എതിര്‍വികാരം സൃഷ്ടിക്കാനാണ്‌ പാഹിലേയന്‍ വ്യാജഒപ്പിട്ട്‌ സേവ്യര്‍ക്ക്‌ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സംഘടിപ്പിച്ചതെന്ന്‌ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കൗണ്‍സിലര്‍ സാബു നഗരസഭ സെക്രട്ടറിക്ക്‌ പരാതി നല്‍കിയിരുന്നു.
സെക്രട്ടറി പോലീസിന്‌ പരാതി കൈമാറിയെങ്കിലും പ്രത്യേകിച്ച്‌ അന്വേഷണം ഒന്നും നടന്നില്ല. ഇതേ തുടര്‍ന്ന്‌ സാബു പാഹിലേയനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.കെ.വി.സാബു, മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, കൗണ്‍സിലര്‍ ആര്‍.സാബു എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.