മൂവാറ്റുപുഴ: എന്‍ഡിഎ മേഖലാ നേതൃയോഗം വെള്ളൂര്‍ക്കുന്നം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്നു. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം എന്നി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലായോഗത്തില്‍ ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍.മധു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ആര്.രാജഗോപാല്‍(ബിജെപി സംസ്ഥാന സമിതി അംഗം), എന്‍.പി.ശങ്കരന്‍കുട്ടി, അജിത്കുമാര്‍, പി.പി.സജീവ്, സുരേഷ്, എം.എന്‍.ഗംഗാധരന്, സന്തോഷ് പത്മനാഭന്, വി.എസ്.സത്യന്, മനോജ് മനക്കേക്കര, പുരുഷോത്തമന്, സതീഷ്, പി.കെ.ബാബു, കെ.ആര്.രഞ്ജിത്ത്, ടി.ചന്ദ്രന്, ഉണ്ണിവല്ലയില്‍, പി.എം.പൗലോസ്, അഹമ്മദ് തോട്ടത്തില്‍(കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന്), പ്രകാശ് കുര്യാക്കോസ്(കേരള വികാസ് പാര്‍ട്ടി), അഡ്വ.ലയണല്‍ ജോസഫ്, അബ്ദുള്‍ഖാദര്‍ വാഴക്കാല(ആര്‍എസ്പി), എ.വി.എ കെന്നഡി(നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു.
ഇന്ന് ആലുവ പാലസില്‍ ചേരുന്ന എന്‍ഡിഎ നേതൃയോഗത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: