സിപിഐ കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറി പാര്‍ട്ടിക്ക് പുറത്ത്

Thursday 8 October 2015 10:19 pm IST

കോലഞ്ചേരി: കിഴക്കമ്പലത്തെ ജനകീയകൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സി പി ഐ കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറി കെ വി ജേക്കബിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. പാര്‍ട്ടിവിരുദ്ധനിലപാട് സ്വീകരിച്ചതിലും,നയങ്ങള്‍ അംഗീകരിക്കാതെ കിഴക്കമ്പലത്തെ വ്യവസായികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കൂട്ടായ്മയില്‍ മുന്‍നിരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് പാര്‍ട്ടിനടപടിയെന്ന് സി പി ഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം.പി.ജോസഫ് അറിയിച്ചു.അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി ജേക്കബിനെ നിര്‍ത്തുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് ഇയാളെ മൂന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത ജേക്കബ് നിലവില്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.