ബിജെപിയുടെ ബോര്‍ഡ് നശിപ്പിച്ചു

Thursday 8 October 2015 10:20 pm IST

പറവൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപിച്ച ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ മനയ്ക്കപ്പടി ആലും പറമ്പ് റോഡിന്റെ കവാടത്തില്‍ സ്ഥാപിച്ച ഫഌക്‌സ് തകര്‍ത്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം സ്ഥാപിച്ച ബോര്‍ഡ് രാത്രിയില്‍ തന്നെ തകര്‍ത്തതായിട്ടാണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബോര്‍ഡ് നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലങ്ങാട് പോലീസില്‍ പരാതി നല്‍കി. യാതൊരു പ്രകോപനവുമില്ലാതെ മനവൂര്‍വ്വം പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാമെന്നതായിരിക്കാം സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യമെന്ന് കരുതുന്നു. ബിജെപി സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഉദയകുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.