ശീക്യഷ്ണപുരം: ശരവണ ഭവമഠാധിപതി ശരവണബാബയുടെ ജന്മദിനാഘോഷങ്ങള് ഇന്നു മുതല്‍ 11 വരെ നടക്കും. വിശേഷാല്‍ പൂജകളോടെ പരിപാടികള്‍ ആരംഭിക്കും. ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10 ന് ജില്ലാ ബ്ലൈന്‍ഡ് അസോസിയേഷന് അംഗങ്ങള്‍ക്ക് സഹായവിതരണം, ബാബയുടെ അനുഗ്രഹ പ്രഭാഷണം, 10 ന് രാവലെ ആറിന് അഷ്ട്ടോത്തരശതനാമപാരായണം, രുദ്രഹോമം, രാത്രി ഏഴിന് ചലച്ചിത്രതാരം രമാദേവി പാര്‍ട്ടിയുടെ ന്യത്തന്യത്ത്യങ്ങള്‍ എന്നിവ അരങ്ങേറും.
11 ന് രാവിലെ പത്തിന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മാനം രാജശേഖരന് നിര്‍വഹിക്കും. അഡ്വ.ടി. എസ്. മായദാസ് അദ്ധ്യക്ഷത വഹിക്കും. 11 മുതല്‍ ദിവ്യനാമ സങ്കീര്‍ത്തനം, 12 മുതല്‍ 23 വരെ ദിവേസന രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ വിഷ്ണു സഹസ്ര നാമപാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.
നവരാത്രി ദിവസങ്ങളിലെ പ്രതേ്യക പൂജയ്ക്ക് മേല്‍ശാന്തി കൈലാസനാഥ് കാര്‍മ്മികത്വം വഹിക്കുമെന്ന് ഭാരവഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: