കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് ക്യാംപസിലെ കൊടിമരം തകര്‍ത്തതിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ് എഫ് ഐ പ്രവര്‍ത്തകരെയും ഏഴ് കെ എസ് യു പ്രവര്‍ത്തകരെയും കോളജില്‍ നിന്നും സസ്പെന്റ് ചെയ്തു. കെ എസ് യു യൂണിറ്റ് കമ്മിറ്റി ഇന്ന് മുതല്‍ കോളജില്‍ അനിശ്ചിതകാലസമരത്തിന് ആഹ്വാനം ചെയ്തു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ജില്‍ജോ, ലോ കോളജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ലേണല്‍ മാത്യു, സെക്രട്ടറി മുഹമ്മദ് ഹിജാസ്, യൂണിറ്റ് പ്രസിഡന്റ് ഷാദി ഷബീബ്, ജെറില്‍ ബോസ്, ആദില്‍ അലി, അഖില്‍ മാനന്തവാടി എന്നിവര്‍ക്കാണ് പരുക്ക്.
സാരമായി പരുക്കേറ്റ മുഹമ്മദ് ഹിജാസ്,, ജില്‍ജോ, ലേണല്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: