അങ്കമാലി: അങ്കമാലിയില്‍ പ്രചരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി. പ്രകടന പത്രികയില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് ബിജെപി അങ്കമാലി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എസ്.സുമേഷ് പറഞ്ഞു.
ബിജെപി ബൂത്ത് കമ്മിറ്റി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് പ്രകടന പത്രികയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതുപോലെയാണെന്ന് പ്രസിഡന്റ് പ്രഭാകരന് നായരും പറഞ്ഞു. യോഗത്തില്‍ കെ.ആര് ഷിജു, കെ.കെ ബിജു, പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: