ബാലഗോകുലം ശിബിരം

Friday 9 October 2015 4:06 pm IST

കുന്നത്തൂര്‍: ബാലഗോകുലം കൊല്ലം മേഖലാ താലൂക്ക് ഉപരി ശിബിരം നടന്നു. ശാസ്താംകോട്ട മണ്‍ട്രോത്തുരുത്തില്‍ പഴങ്ങാലത്ത് ആയിരുന്നു പരിപാടി. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിലയിരുത്തിയ ശിബിരത്തില്‍ ആസന്നമായ പരിപാടികളെകുറിച്ചുള്ള ആലോചനകളും നടന്നു. ജ്ഞാനയജ്ഞം, ഭഗിനി പ്രവര്‍ത്തക ശിബിരം, ഗോകുലനിധി, ബാലമിത്ര, ശില്‍പ്പശാല എന്നിവ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഹരികുമാര്‍, സംസ്ഥാന സമിതിയംഗം സന്തോഷ്‌കുമാര്‍, മേഖല സെക്രട്ടറി ബിജു, ബി.എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.