പെമ്പിളൈയ്ക്ക് ഐക്യദാര്‍ഢ്യം; മഹാരാജാസില്‍ എബിവിപി പരിപാടിക്ക് നേരേ എസ്എഫ്ഐ അതിക്രമം

Friday 9 October 2015 10:17 pm IST

കൊച്ചി :   എറണാകുളം മഹാരാജാസ് കോളേജില്‍ പെമ്പിളൈ ഒരുമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ ബി വി പി നടത്തിയ പരിപാടിക്ക് നേരേ എസ് എഫ് ഐ അതിക്രമം .  ഇവിടെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പരിപാടിയില്‍ സംസാരിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിപാടി തുടര്‍ന്ന് നടത്താന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. എറണാകുളം മഹാരാജാസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ ഇന്നലെ തന്നെ  എ ബി വി പി  മൂന്നാര്‍ സമര നായികമാര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയതാണ് എസ് എഫ് ഐ യെ ചൊടിപ്പിച്ചത് .  വാ മൂടിക്കെട്ടി മല്ലിപ്പൂ വിപ്ലവത്തിന് ഐക്യ ദാര്‍ഢ്യം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കോളേജ് ചുറ്റിയതിനു ശേഷം നടത്തിയ പരിപാടിക്ക് നേരേയാണ് അക്രമം നടന്നത് . തങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള കോളേജുകളില്‍ മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയില്ലെന്നത് എസ് എഫ് ഐ യുടെ സ്ഥിരം സ്വഭാവമാണെന്ന് എ ബി വി പി നേതാക്കള്‍ ആരോപിച്ചു .  എസ് എഫ് ഐ ഫാസിസത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും എ ബി വി പി ആവശ്യപ്പെട്ടു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.