മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരേ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആരോപണം തുടര്‍ന്നാല്‍ കേസ് കൊടുക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് മല്‍സരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം പുതിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ അടുത്ത നിയമസഭയിലുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു തുഷാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: