തോട്ടം തൊഴിലാളി സമരം അടിയന്തരമായി പരിഹരിക്കണം: ബിഎംഎസ്

Friday 9 October 2015 9:10 pm IST

ആലപ്പുഴ: മലയോരജില്ലകളില്‍ നടന്നുവരുന്ന തോട്ടംതൊഴിലാളി സമരം സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കാന്‍ തയ്യാറാകണമെന്നും തൊഴിലാളി ശക്തി യെ മാനേജ്‌മെന്റിനു മുന്നില്‍ അടിയറവു വെച്ച ഇടതു- വലതു തൊഴിലാളി സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റപ്പെടുത്തണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഐ ക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആലപ്പുഴയില്‍ നടന്ന വഴിതയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി. ഗോപകുമാര്‍, ബിനീഷ് ബോയ്, എന്‍. വേണുഗോപാല്‍, പി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇഎംഎസ് സ്റ്റേഡിയത്തിനു സമീപത്തുനിന്നും ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് അനിയന്‍ സ്വാമിച്ചിറ, പി. യശോധരന്‍, സന്തോഷ് ചേര്‍ത്തല, ടി.സി. സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.