പട്ടണക്കാട്: ആലപ്പുഴ ക്രൈംബ്രാഞ്ച് പോലീസുകാരന്റെ വീടിനുനേരെ ആക്രമണം നടത്തിയതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പത്മാക്ഷിക്കവലയില് കാര്യാത്ത് വെളിയില്‍ ഷെറീഫിന്റെ വീടിനുനേരെയാണ് കഴിഞ്ഞ ആഴ്ച ആക്രമണമുണ്ടായത്.
വീടിന്റെ ജനാലചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മാത്രമല്ല വീട്ടിലേക്ക് വാഹനം കൊണ്ടുപോകാന്കഴിയാത്ത വിധം കോണ്‍ക്രീറ്റ് കുറ്റികളും സ്ഥാപിച്ചിട്ടുണ്ട്. ഷെറീഫിന്റെ ഭാര്യ സീനയെ സുഖമില്ലാതെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ അവിടെയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: