നവരാത്രി ആഘോഷം

Friday 9 October 2015 9:13 pm IST

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13ന് ആരംഭിക്കും. വൈകിട്ട് 6ന് ജില്ലാ എഡിഎം ടി.ആര്‍. ആസാദ് ഭദ്രദീപം തെളിയിക്കും. 14മുതല്‍ 22 വരെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവീഭാഗവത പാരായണം നടക്കും. 20ന് വൈകിട്ട് 6ന് പൂജവയ്പ്, 22ന് രാവിലെ മുതല്‍ സംഗീതാരാധന, വൈകിട്ട് മഹാനവമി പൂജ, 23ന് രാവിലെ 8ന് പൂജയെടുപ്പ് എന്നിവ നടക്കും. ആലപ്പുഴ എസ്ഡി കോളേജ് പ്രൊഫ. ഡോ. അനില്‍കുമാര്‍, അഡ്വ. വി. ദീപക് എന്നിവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. ആലപ്പുഴ: കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോല്‍സവം 13ന് ആരംഭിക്കും. നവരാത്രി ആഘോഷങ്ങള്‍ 13നു വൈകുന്നേരം ആറിന് കലവൂര്‍ എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ആറു മുപ്പതിന് നവരാത്രി ദീപം തെളിക്കല്‍, സംഗീത് ഭജന്‍, ദീപാരാധന, 14നു ആറു മുപ്പതിന് സംഗീത് ഭജന്‍, ദീപാരാധന, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. 23നു രാവിലെ വിദ്യാരംഭത്തോടെ സമാപിക്കും. ദേവീഭാഗവത നവാഹയജ്ഞം ചേര്‍ത്തല: വളവനാട് പുത്തന്‍കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ദേവീഭാഗവത നവാഹയജ്ഞവും 13 ന് ആരംഭിച്ച് 23 ന് സമാപിക്കും. 13 ന് രാവിലെ 6.30 ന് പ്രഭാത സ്തുതി, വൈകിട്ട് 5.45 ന് ലളിതാ സഹസ്രനാമജപം. ഏഴിന് ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 21 ന് രാവിലെ ആറിന് ശ്രീവിദ്യാമന്ത്രാര്‍ച്ചന. വൈകിട്ട് അഞ്ചിന് നാരങ്ങാ വിളക്ക് പൂജ. ഏഴിന് ക്ഷേത്രം തന്ത്രി കീഴ്പ്പാതായപ്പള്ളിമന ചിത്രന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജവെയ്പ്. 22 ന് മഹാമൃത്യുഞ്ജയഹോമം. ഉച്ചയ്ക്ക് രണ്ടിന് അവഭൃതസ്‌നാനം. 23 ന് രാവിലെ രാവിലെ എട്ടിന് പൂജയെടുപ്പ്. നവാഹയജ്ഞവും സംഗീതോല്‍സവവും ചേര്‍ത്തല: വരേകാട് കൊല്ലപ്പള്ളി മഹേശ്വരീപുരം ക്ഷേത്രത്തില്‍ നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും 12 ന് ആരംഭിച്ച് 23 ന് സമാപിക്കും. 12 ന് വൈകിട്ട് ഏഴിന് യജ്ഞദീപ പ്രകാശനം ഒളതല പൊന്നപ്പന്‍ ജോത്സ്യന്‍ നിര്‍വഹിക്കും. 20 ന് രാവിലെ പത്തിന് കുമാരി പൂജ, വൈകിട്ട് ഏഴിന് പൂജവെപ്പ്, 22 ന് വൈകിട്ട് 6.45 ന് ദീപാരാധന, ഏഴിന് പ്രഭാഷണം, 7.30 ന് സംഗീതകച്ചേരി, 23 ന് രാവിലെ ആറിന് ഗണപതിഹോമം, സരസ്വതിപൂജ, എട്ടിന് പൂജയെടുപ്പ് വിദ്യാരംഭം, 11 ന് സരസ്വതിപൂജ. മുഹമ്മ:കൂറ്റുവേലി ദുര്‍ഗാക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോ ല്‍സവവും 11നു തുടങ്ങി 23നു സമാപിക്കും. പയ്യന്നൂര്‍ കാളീശ്വരം കെ. ദേവകി അന്തര്‍ജ്ജനമാണു യജ്ഞാ ചാര്യ. 11നു വൈകിട്ട് 6.30നു മേല്‍ശാന്തി ഗുരുരാജന്‍ പോറ്റി ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്നു പ്രഭാഷണം. യജ്ഞദിവസങ്ങളില്‍ രാവിലെ ആറിനു ലളിതാസഹസ്രനാമജപവും വൈകിട്ടു ദീപാരാ ധനയ്ക്കു ശേഷം പ്രഭാഷണവും നടക്കും.13നു വൈകിട്ട് ഏഴിനു വിദ്യാഗോപാല മന്ത്രാര്‍ച്ചന. 16നു വൈകിട്ട് ഏഴിനു സര്‍വൈശ്വര്യപൂജ, 18നു വൈകിട്ട് ഏഴിനു കുമാരീപൂജ. 20നു രാവിലെ 11ന് അവഭൃഥസ്‌നാനം, വൈകിട്ട് ഏഴിനു പൂജവയ്പ്, സരസ്വതിപൂജ, തുടര്‍ന്നു സംഗീതസദസ്. 21നു ദുര്‍ഗാഷ്ടമി. വൈകിട്ട് 6.30നു സോപാനസംഗീതം, ഏഴിനു സംഗീതസദസ്. 22നു മഹാനവമി. വൈകിട്ട് 6.30നു സോപാനസംഗീതം, ഏഴിനു സംഗീതസദസ്. 23നു വിജയദശമി. എട്ടിനു വിദ്യാരംഭം, തുടര്‍ന്നു സംഗീതസദസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.