ഇടുക്കി: ദേശീയപതാകയെ അപമാനിച്ച് കാര്‍ യാത്ര നടത്തിയ വിദേശിയെ വിട്ടയച്ച കരിങ്കുന്നം പോലീസിന്റെ നടപടി വിവാദമാകുന്നു. പോലീസ് നടപടിക്കെതിരെ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് ഡിജിപി ടിപി സെന്‍കുമാര്‍, പോലീസ് കംപ്ലെന്സ് അതോററ്റി ചെയര്മാന് ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് എന്നിവര്‍ക്ക് പരാതി നല്കി. ദേശീയപതാക വിദേശിയുടെ കാറില്‍ കണ്ടെത്തിയില്ലെന്നു പറഞ്ഞു വിട്ടയച്ച നടപടി കരിങ്കുന്നം പോലീസിന്റെ ഗുരുതര വീഴ്ചയാണെന്ന് പരാതിയില്‍ പറയുന്നു. ആരോപണ വിധേയനായ വിദേശിയുടെ പേരു ചോദിക്കുകയോ പാസ്പോര്‍ട്ട് നോക്കുകയോ പോലീസ് ചെയ്തിട്ടില്ല. ടാക്സി പെര്‍മിറ്റുള്ള വാഹനം ബാഡ്ജ് ഇല്ലാതെ ഓടിച്ച വിദേശിക്കെതിരെ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറായില്ലെന്നത് സുരക്ഷാ വീഴ്ചയുടെ ഭാഗമാണ്.
ദേശീയപതാക ദുരുപയോഗത്തിനെതിരെ 19 വര്‍ഷമായി പ്രചാരണം നടത്തിവരുന്നയാളാണ് എബി ജെ ജോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: