ബസ് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി

Friday 9 October 2015 9:20 pm IST

കുട്ടിക്കാനം: കുട്ടിക്കാനം - കുമളി റൂട്ടില്‍ കഞ്ചാവ് വേട്ട. കുമളി കുട്ടിക്കാനം റൂട്ടില്‍ മരിയഗിരിക്ക് സമീപം പീരുമേട് എക്‌സൈസും സംഘവും എറണാകുളം - കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എറണാകുളം വൈപ്പിന്‍ സ്വദേശി ജോമോനാണ് പിടിയിലായത്. തമിഴാനാട് ഗൂഡല്ലൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.